സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ഫോട്ടോ ക്യാപ്ഷന്‍() സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ഇരിങ്ങാലക്കുട മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ജലസംഭരണി പരിസരം സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറുന്നതായി പരാതി. മാര്‍ക്കറ്റിലെത്തുന്ന സാധാരണക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയോജനപ്പെടേണ്ട പൊതുസ്ഥലമാണ് ഇപ്പോള്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്ന ഇടമായി മാറിയിരിക്കുന്നത്. ജലസംഭരണിയുടെ പരിസരത്ത് വെളിച്ചക്കുറവും കാടുപിടിച്ച അവസ്ഥയും ആളുകളുടെ നിരീക്ഷണം കുറവായതുമാണ് സാമൂഹ്യവിരുദ്ധര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം. രാത്രി സമയങ്ങളിലും ഒഴിവു ദിവസങ്ങളിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്.
ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക് ഗ്ലാസുകളും ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പരിസരത്തു നിന്നും ലഭിക്കാറുള്ളതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്ന്നീട്ടുണ്ട്. പൊതുസ്ഥലങ്ങള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നത് തടയാന്‍ നഗരസഭയും പോലീസും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലസംഭരണി പരിസരത്ത് മതിയായ ലൈറ്റുകള്‍ സ്ഥാപിക്കുകയും പരിസരം വൃത്തിയാക്കി രാത്രികാല പരിശോധന ശക്തമാക്കിയാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
നഗരസഭ മൈതാനം ഉഴുതുമറിച്ചു; ഗോള്‍പോസ്റ്റും തകര്‍ന്നു.
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
കണ്ണ് പോയിട്ടും കാണാത്ത നീതി
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ