രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട: പുഞ്ച, മുണ്ടകന്‍ കൃഷിക്ക് തുടക്കം കുറിക്കാനിരിക്കെ രാസവളം വില കുത്തനെ കൂടിയത് നെല്‍കര്‍ഷകര്‍ക്ക് ആശങ്ക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് വില. കര്‍ഷകര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയവയ്ക്കാണ് വില വര്‍ദ്ധനവ്. ഇതോടെ കാര്‍ഷിക പ്രവൃത്തികള്‍ക്കും ചെലവേറുകയാണ്. നെല്‍ക്കര്‍ഷകര്‍ മാത്രമല്ല, തെങ്ങ്, വാഴ, പച്ചക്കറി കര്‍ഷകരും പ്രതിസന്ധിയിലാണ്. കോള്‍ പാടശേഖരങ്ങളില്‍ വിതയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് വിലക്കയറ്റം. ജില്ലയിലെ 13,000 ഹെക്ടറോളം വരുന്ന കോള്‍ പാടശേഖരങ്ങളിലായി ഏകദേശം 30,000 ഓളം നെല്ക്കര്ഷകരുണ്ട്.
സെപ്തംബര്‍ പകുതിയോടെ പാടങ്ങളിലെ വെള്ളം വറ്റിച്ച് ഒക്ടോബറോടെ വൈകിയുള്ള പുഞ്ചകൃഷിക്ക് വിതയൊരുക്കാറാണ് പതിവ്. മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലെ മുണ്ടകന്‍ നെല്‍ക്കൃഷിക്കും സെപ്തംബറില്‍ തുടക്കമാകും. നിലം ഒരുക്കിയ ശേഷം വിതച്ചാല്‍ 25 30 ദിവസത്തിനകവും നടീലിന് ശേഷം 10 20 ദിവസത്തിനകവും നെല്ലിന് വളമിടണം. ഒരു ഏക്കര്‍ വരുന്ന നെല്‍ക്കൃഷിക്ക് രണ്ട് ചാക്ക് ഫാക്ടംഫോസ്, ഒരു ചാക്ക് യൂറിയ, ഒരു ചാക്ക് പൊട്ടാഷ് എന്നിവ ആവശ്യമാണ്. വളത്തിനു മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിത്തുക ഇക്കുറി കര്‍ഷകര്‍ മാറ്റിവയ്ക്കേണ്ടിവരും. എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരള്‍ച്ച രൂക്ഷമായാല്‍ ജലലഭ്യത കുറയുമെന്ന ഭീതിക്കിടെ ഉത്പാദനച്ചെലവ് വര്‍ദ്ധിക്കുന്നതില്‍ ജില്ലയിലെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
തെങ്ങ്, വാഴ കര്‍ഷകര്‍ക്കും തിരിച്ചടി
87000 ഹെക്ടറില്‍ തെങ്ങ് കൃഷിചെയ്യുന്ന 80,000 ഓളം പേരെയും 5000 ഹെക്ടറിലധികം കൃഷിയിറക്കുന്ന അരലക്ഷത്തിലധികം വാഴക്കര്‍ഷകരെയും അത്രയോളം വരുന്ന പച്ചക്കറികര്ഷകരെയും രാസവളം വില പ്രതികൂലമായി ബാധിക്കും. ഒരു വാഴയ്ക്ക് മൂടൊന്നിന് ശരാശരി ഒരുകിലോയോളം ഫാക്ടംഫോസാണ് ആവശ്യം. ആദ്യഘട്ടത്തില്‍ 250 ഗ്രാമും തുടര്‍ന്ന് പ്രതിമാസം 100 ഗ്രാം വീതവുമാണ് വാഴയ്ക്കുള്ള വളപ്രയോഗ രീതി. 50 വാഴകളുള്ള കര്ഷകന് ഒരു ചാക്ക് വളം വിളവെടുപ്പ് കാലയളവിനിടെ പൂര്‍ണമായും വേണ്ടിവരും. വര്‍ഷത്തില്‍ രണ്ടുതവണ ഒരു കിലോഗ്രാം വീതം ഫാക്ടംഫോസും പൊട്ടാഷും ആവശ്യമാണ്. എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരള്‍ച്ച ജില്ലയില്‍ രൂക്ഷമാകില്ലെന്നാണ് കണക്കുകൂട്ടല്‍. എങ്കിലും മഴക്കുറവ് മുന്നില്‍ കണ്ട് കൃഷി മുന്‍കൂട്ടി ഇറക്കാനും കുറഞ്ഞ മൂപ്പുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കാനും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു