കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
തിളച്ച ചായ ഒഴിച്ചു; ഫാന്‍ എടുത്തെറിഞ്ഞു, താക്കോല്‍ ഉപയോഗിച്ച് ആക്രമിച്ചെന്നും ആരോപണം; പോലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്ക്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃയോഗത്തിനിടെ ചേരിതിരിഞ്ഞ് സംഘര്‍ഷം. തോമസ് ഉണ്ണിയാടന് എംഎല്‍എയെ അനുകൂലിക്കുന്നവരും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. യോഗത്തില്‍ പങ്കെടുത്തിരുന്ന ജില്ലാ ജനറല്‍ സെക്രട്ടറി ആന്സന് കെ. ഡേവീസ്, വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഹസീന എന്നിവരാണ് പരിക്ക് പറ്റിചികിത്സയിലുള്ളത്. വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഹസീനയെ ഫാന്‍ കൊണ്ട് വയറില്‍ അടിക്കുകയായിരുന്നു.
യോഗം നടക്കുന്നതിനിടെ ചോദ്യം ചെയ്തെത്തിയ യൂത്ത് ഫ്രണ്ട് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് രഞ്ചോ ജോണ്‍ കോനേങ്ങാടന്‍, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി അനയ് ജാക്സണ്, മണ്ഡലം സെക്രട്ടറി സ്റ്റെഫിന് ജെയിംസ് അരണാട്ടുകരക്കാരന്‍ എന്നിവര്‍ക്കു സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരിങ്ങാലക്കുട മുന്‍ നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്റെ തെക്കേ അങ്ങാടിയിലെ വീട്ടിലായിരുന്നു യോഗം. ജില്ലാ പ്രസിഡന്റ് സി.വി. കുര്യക്കോസായിരുന്നു യോഗത്തിന്റെ ഉദ്ഘാടകന്‍. എക്സിക്യുട്ടീവ് അംഗം ഒ.എസ്. ടോമി ആയിരുന്നു അധ്യക്ഷന്‍. യോഗം തുടങ്ങി ഏറെ നേരം പിന്നിട്ട ശേഷം തോമസ് ഉണ്ണിയാടനെ കൂടാതെ യോഗം നടത്തരുതെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരായ ഒരു വിഭാഗം യോഗസ്ഥലത്തേക്ക് എത്തിയതും സംഘര്‍ഷമുണ്ടായതും.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍