ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ 20, 49 എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിവില്‍ സ്റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. പരിപാടിയില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സിവില്‍ സ്റ്റേഷന് പരിസരം ശുചീകരിക്കുകയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുകയും ചെയ്തു. പൊതുസ്ഥലങ്ങള്‍ ശുചിയായി നിലനിര്‍ത്തുന്നതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
പരിപാടിയില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവരുടെയും മറ്റു അധ്യാപകരായ അസിസ്റ്റന്റ് പ്രഫ. അനൂജ്, അസിസ്റ്റന്റ് പ്രഫ. സ്റ്റിജി, അസിസ്റ്റന്റ് പ്രഫ. ദിനില്‍ എന്നിവരുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പദ്ധതികള്‍ നടപ്പിലാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളജ്
കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം സെന്റ് ജോസഫ്സിന്
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
നഗരവികസനം ഭിന്നശേഷി സൗഹൃദപരമാകണം: സംസ്കാരസാഹിതി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുടയില്‍ കെഎല്‍ഡിസി സമഗ്രപദ്ധതികള്‍ നടപ്പിലാക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ