സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ഒന്നാം വര്‍ഷ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെയും കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന്റെ സമാപനപരിപാടിയില്‍ നിന്ന്.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഒന്നാം വര്‍ഷ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെയും കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് സമാപനമായി. അഞ്ച് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലെ ഒന്നാം വര്‍ഷ എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥിനികള്‍ പൂളക്കാട് ഗ്രാമം സന്ദര്‍ശിച്ചു. ഗ്രാമീണ സമൂഹവുമായി നേരിട്ട് ഇടപഴകുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍, ആവശ്യങ്ങള്‍, പ്രശ്നങ്ങള്‍ എന്നിവ അടുത്തറിയുകയും ചെയ്തു. വിവിധ സാമൂഹിക പഠന പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. സമാപന ചടങ്ങില്‍ ആശ്രയം എന്‍ജിഒ പ്രവര്‍ത്തകര്‍, സെന്റ് ജോസഫ്സ് കോളജ് അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തന വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമീണ സമൂഹത്തെ അടുത്തറിയുന്നതിനും സാമൂഹിക പ്രവര്‍ത്തനത്തിന്റെ പ്രായോഗിക വശങ്ങള് മനസിലാക്കുന്നതിനും ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് സഹായകമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളജ്
കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം സെന്റ് ജോസഫ്സിന്
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
നഗരവികസനം ഭിന്നശേഷി സൗഹൃദപരമാകണം: സംസ്കാരസാഹിതി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുടയില്‍ കെഎല്‍ഡിസി സമഗ്രപദ്ധതികള്‍ നടപ്പിലാക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ