ഇ.കെ. നാരായണന് മാസ്റ്റര്‍ അനുസ്മരണം നടത്തി
ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം നടത്തിയ ഇ.കെ. നാരായണന് മാസ്റ്റര്‍ അനുസ്മരണം മുന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അജ്ഞാനത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും അന്ധകാരത്തില്‍ നിന്ന് സാധാരണ ജനങ്ങളെ ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച വ്യക്തിയാണ് ഇ.കെ. നാരായണന് മാസ്റ്റര്‍ എന്ന് മുന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം നടത്തിയ ഇ.കെ. നാരായണന് മാസ്റ്റര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.ആര്. ബിന്ദു. കാലത്തിനപ്പുറത്തേക്ക് സ്വപ്നങ്ങള്‍ കാണുകയും അവ പ്രാവര്‍ത്തികമാക്കാന്‍ ജീവിതാവസാനം വരെ പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ഇ.കെ. നാരായണന്. തുടര്‍ന്ന് നടന്ന സ്മാരകപ്രഭാഷണത്തില്‍ മാധ്യമ സ്വാതന്ത്ര്യവും സമകാലിക വെല്ലുവിളികളും എന്ന വിഷയം അശോകന് ചരുവില്‍ അവതരിപ്പിച്ചു. ഡോ. മാത്യു പോള്‍ ഊക്കന്‍, പി. ഗോപിനാഥ്, ഡോ. ടി.കെ.നാരായണന്, വത്സല ബാബു, വി.വി. റാല്‍ഫി, കെ. മായ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം