ഇരിങ്ങാലക്കുടയില്‍ കെഎല്‍ഡിസി സമഗ്രപദ്ധതികള്‍ നടപ്പിലാക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട നഗരസഭാ, പൊറത്തിശേരി കൃഷിഭവനുകളുടെ കീഴില്‍ വരുന്ന കെഎല്‍ഡിസി പദ്ധതികളെ സംബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ കെഎല്‍ഡിസിയുടെ സമഗ്രപദ്ധതികള്‍ നടപ്പിലാക്കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. നഗരസഭാ, പൊറത്തിശേരി കൃഷിഭവനുകളുടെ കീഴില്‍ വരുന്ന പദ്ധതികളെ സംബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോള്‍, നോണ്‍ കോള്‍ മേഖലകളില്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്കരിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ മോട്ടോര്‍ പമ്പ് സെറ്റ്, വൈദ്യുതി, ജലസേചനത്തിനുള്ള തോട് നിര്‍മ്മാണം, മോട്ടോര്‍ഷെഡ് നിര്‍മ്മാണം, കാടത്തോട് നിര്‍മ്മാണം, ഫാം റോഡ്, റാംപ്, തോടുകളുടെ വശം കെട്ടി സംരക്ഷിക്കല്‍, തോടുകള്‍ക്ക് കുറുകെ ചെറിയ പാലങ്ങള്‍, ബണ്ടുകളുടെ നവീകരണം, ബണ്ടുകള്‍ ബലപ്പെടുത്തല്‍, വൈദ്യുതി ലൈന്‍ വലിക്കല്, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ തുടങ്ങി കാര്‍ഷിക മേഖലക്ക് ഗുണപ്രദമാകുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്, വൈസ് ചെയര്മാന് ചിന്ത ധര്മ്മരാജന്, സ്ഥിരം സമിതി അധ്യക്ഷരായ വി.സി. വര്‍ഗീസ്, ടി.എ. പോള്‍, റോണി പോള്‍ മാവേലി, കെഎല്‍ഡിസി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. അഖില്‍നാഥ്, കൃഷി ഓഫീസര്‍ കെ.പി. അഖില്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളജ്
കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം സെന്റ് ജോസഫ്സിന്
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
നഗരവികസനം ഭിന്നശേഷി സൗഹൃദപരമാകണം: സംസ്കാരസാഹിതി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
സീനിയര്‍ സൗഹൃദ യാത്ര നടത്തി