ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളജ്
കാലിക്കട്ട് സര്‍വകലാശാല സ്പോര്‍ട്സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായ പതതാം തവണയും നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അംഗങ്ങള്‍ക്ക് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് കായിക കിരീടം കൈമാറുന്നു.

കാലിക്കട്ട് സര്‍വകലാശാല സ്പോര്‍ട്സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായ പത്താം തവണയും ക്രൈസ്റ്റിന്
ഇരിങ്ങാലക്കുട: കായികരംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്. കാലിക്കട്ട് സര്‍വകലാശാല സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായ പത്താം തവണയും ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. 3413 പോയിന്റ് നേടി മറ്റു കോളജുകളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രൈസ്റ്റ് കായിക കിരീടം നിലനിര്‍ത്തിയത്. ചാമ്പ്യന്മാര്ക്കുള്ള കായിക കിരീടം കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ക്രൈസ്റ്റ് കോളജിന് കൈമാറി. കോളജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, അധ്യാപകരായ ഡോ. കെ.എം. സെബാസ്റ്റ്യന്‍, ഡോ. നിധിന്, പരിശീലകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കിരീടം ഏറ്റുവാങ്ങി. തുടര്‍ച്ചയായ പത്താം കിരീടത്തിലേക്കുള്ള ക്രൈസ്റ്റിന്റെ യാത്രയില്‍ ദേശീയ അന്തര്‍ദേശീയ തലത്തിലെ മികച്ച പ്രകടനങ്ങളാണ് കരുത്തായത്. കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്സിറ്റി, യൂണിയന് നാഷണല്‍, സീനിയര്‍ നാഷണല്‍ മത്സരങ്ങളിലായി 200 താരങ്ങളെയാണ് ക്രൈസ്റ്റ് രംഗത്തിറക്കിയത്.
ഇവരില്‍ 80 പേര് ദേശീയതലത്തില്‍ മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്റണില്‍ ക്രൈസ്റ്റിലെ ഒമ്പത് താരങ്ങള്‍ അന്തര്‍ദേശീയ താരങ്ങളായി മാറിയതും നേട്ടത്തിന്റെ തിളക്കം കൂട്ടി. ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ വി.എസ്. അനുപ്രിയ, 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ഡെല്‍മ ഫിലിപ്പ്, പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടിയ പ്രതിക്ഷ സജികുമാര്‍, അതുല്‍ എന്നിവരും ക്രൈസ്റ്റിന്റെ അഭിമാന താരങ്ങളാണ്. ഖേലോ ഇന്ത്യ വോളിബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയ കാലിക്കട്ട് സര്‍വകലാശാല ടീമിലെ അഞ്ച് താരങ്ങളും ക്രൈസ്റ്റ് കോളജില്‍ നിന്നുള്ളവരാണ്. റഗ്ബി, ബാഡ്മിന്റണ്‍, അത്ലറ്റിക്സ്, പഞ്ചഗുസ്തി, നെറ്റ്ബോള്‍, വടംവലി തുടങ്ങിയ ഇനങ്ങളിലും ക്രൈസ്റ്റ് താരങ്ങള്‍ ദേശീയ മെഡലുകള്‍ സ്വന്തമാക്കി. 3413 പോയിന്റിന്റെ റെക്കോര്‍ഡ് പ്രകടനവും തുടര്‍ച്ചയായ പത്താം കിരീടവും ക്രൈസ്റ്റ് കോളജിന്റെ കായികമികവിന് പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം സെന്റ് ജോസഫ്സിന്
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
നഗരവികസനം ഭിന്നശേഷി സൗഹൃദപരമാകണം: സംസ്കാരസാഹിതി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുടയില്‍ കെഎല്‍ഡിസി സമഗ്രപദ്ധതികള്‍ നടപ്പിലാക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സീനിയര്‍ സൗഹൃദ യാത്ര നടത്തി