കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചു കുഴിയാക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ടൈല്‍ വിരിച്ച് നവീകരിച്ച എടക്കുളം ഐക്കരകുന്ന് റോഡില്‍ കേബിള്‍ ഇടാന്‍ സ്വകാര്യ മൊബൈല്‍ കമ്പനി എടുത്ത കുഴികള്‍ മൂടാത്ത നിലയില്‍.
എടക്കുളം: സ്വകാര്യ ടെലികോം കമ്പനി കേബിളിടാന്‍ റോഡില്‍ കുഴിയെടുത്തത് മൂടാതെ പോയത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. പൂമംഗലം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ എടക്കുളം ഐക്കരകുന്ന് റോഡ് രണ്ടുവര്‍ഷം മുന്‍പാണ് ടൈല്‍ വിരിച്ച് നവീകരിച്ചത്. മൂന്ന് മാസം മുന്‍പാണ് കേബിള്‍ സ്ഥാപിക്കാന്‍ റോഡിന്റെ ഒരുവശത്ത് ഏകദേശം മൂന്നടിയിലേറെ താഴ്ചയില്‍ കുഴിയെടുത്തത്. എടക്കുളം തട്ടഌന്പടി മുതല്‍ ഐക്കരക്കുന്ന് കപ്പേള വരെയുള്ള ഭാഗത്താണ് റോഡുകുഴിച്ച് കേബിളിടുന്നതിനായി റോഡിന്റെ വശങ്ങളില് കുഴികളെടുത്തത്. ഇതിനെ തുടര്‍ന്ന് റോഡിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് കണക്ഷന് തകരാറുസംഭവിച്ച് രണ്ടാഴ്ചയോളം കുടിവെള്ളം കിട്ടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് വാട്ടര്‍ അഥോറിറ്റി എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ ഇളകി കുഴിയെടുത്ത് തുരക്കല്‍ യന്ത്രമുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാട്ടുകാരില്‍ ചിലര്‍ കമ്പനിക്കാരെ ചോദ്യം ചെയ്തതോടെയാണ് അവര്‍ പണി നിര്‍ത്തിപ്പോയതെന്നും പറയുന്നുണ്ട്. റോഡില്‍ കുഴിയെടുത്ത് തുറന്നിട്ടിരിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അടിയന്തരമായി കുഴികളടക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കമ്പനി അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ തയാറായില്ലെന്നു വാര്‍ഡംഗം ഡാലിയ സലീഷ് പറഞ്ഞു. അപകടകരമായ കുഴികള്‍ നികത്താതെ ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രതിഷേധയോഗത്തില്‍ ടി.എസ്. സതീഷ്, അജി കുറ്റിക്കാട്ട്, തോമാസ് ചിറ്റക്കര, റോയ് വെട്ടിയാടന്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വിഭവകേന്ദ്രമായി ക്രൈസ്റ്റ് കോളജിന് അംഗീകാരം
മരങ്ങള്‍ മുറിച്ചുമാറ്റിയതായി പരാതി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാന്‍ തുടങ്ങിയ ഗ്രാമച്ചന്ത; ഇന്ന് കാടുകയറി നശിക്കുന്നു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു