സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വിഭവകേന്ദ്രമായി ക്രൈസ്റ്റ് കോളജിന് അംഗീകാരം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്.

ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ നാഷണല്‍ മിഷന് ഓണ്‍ നാച്ചുറല്‍ ഫാര്‍മിംഗ് (എന്എംഎന്എഫ്) പദ്ധതി പ്രകാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ ക്രൈസ്റ്റ് അഗ്രോ ഇന്നവേഷന്‍ പാര്‍ക്കിന്റെ (സിഎഐപി) സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ബയോ റിസോഴ്സ് ഇന്‍പുട്ട് സെന്റര്‍ (ബിആര്‍സി) ആയി അംഗീകരിച്ചു. ജൈവ കൃഷിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് വിശ്വസനീയമായ ജൈവവിഭവങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ രീതിയിലുള്ള സംസ്ഥാനത്തെ എട്ടാമത്തേതും തൃശൂര്‍ ജില്ലയില്‍ ആദ്യത്തേതുമായ കേന്ദ്രമാണ് ക്രൈസ്റ്റ് കോളജിലുള്ളത്.
ഈ അംഗീകാരത്തോടെ കോളജില്‍ നിന്ന് കര്‍ഷകര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ജൈവ കൃഷിക്ക് ആവശ്യമായ ജീവാമൃതം, ബീജാമൃതം, ഘനജീവാമൃതം, നീമാസ്ത്രം, വെര്‍മി കമ്പോസ്റ്റ്, ജൈവ സ്ലറി, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് തുടങ്ങിയ ജൈവ വളങ്ങളും മികച്ചയിനം കൂണ് വിത്തുകളും ക്രൈസ്റ്റ് അഗ്രോഫാമില്‍ ലഭ്യമാണ്. നല്ല ആരോഗ്യം, വിശപ്പ് രഹിത സമൂഹം, വിഷരഹിത ഭക്ഷണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയുടെ ഭാഗമായാണ് കോളജ് ഈ ജൈവ കേന്ദ്രം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ വിഷരഹിത കൃഷി ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന റവ.ഡോ. വിന്‍സന്റ് നീലങ്കാവില്‍, ഡോ. സുബിന് കെ. ജോസ് എന്നിവര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി