വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന് എല്‍ഡിഎഫ് നിലനിറുത്തി
വി.ആര്. രമേഷ്.
വിജയം 1247 വോട്ടുകള്‍ക്ക്
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന് എല്‍ഡിഎഫ് നിലനിറുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ആര്. രമേഷ് 1247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫിന് 2884 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എന്‍. ശ്രീനാഥിന് 924 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജോയ് കളരിക്കലിന് 1637 വോട്ടുകളുമാണ് ലഭിച്ചത്. എടതിരിഞ്ഞി ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് അംഗം ബാബു ചിങ്ങാരത്തിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പടിയൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 15 വരെ വാര്‍ഡുകള്‍ ചേര്‍ന്നതാണ് എടതിരിഞ്ഞി ഡിവിഷന്. എട്ട് ബൂത്തുകളില്‍ ഏഴ് ബൂത്തുകളിലും എല്‍ഡിഎഫ് ലീഡ് നേടി. സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പടിയൂര്‍ പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് വി.ആര്. രമേഷ്. 14 അംഗ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ ഇതോടെ എല്‍ഡിഎഫിന് 12 അംഗങ്ങളായി. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ