ലോക ഹൃദയ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ കൂട്ടയോട്ടവും സംഘടിപ്പിച്ചു
ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ഫോര്‍ കെ റണ്‍ ഡയമണ്ട് ജൂബിലി കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപും ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്തും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

ഇരിങ്ങാലക്കുട: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ ഡയമണ്ട് ജൂബിലി കൂട്ടയോട്ടവും സംഘടിപ്പിച്ചു. ഫോര്‍ കെ റണ്‍ ഡയമണ്ട് ജൂബിലി കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപും ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്തും ചേര്‍ന്ന് നിര്‍വഹിച്ചു. ഫോര്‍ കെ റണ്‍ ഡയമണ്ട് ജൂബിലി ഹാര്ട്ടതോണിന്റെ സമ്മാനദാനം തൃശൂര്‍ ജില്ലാ പഞ്ചായത്തംഗവും മുന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.
പ്രശസ്ത ഹൃദ്രോഗവിദഗ്ധന് ഡോ. തോമസ് ജോണ്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ്, ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി സിഎസ്എസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, എന്‍എബിഎച്ച് കോ ഓര്‍ഡിനേറ്റര്‍ പി.വി. ജിന്‍സി, സോഷ്യല്‍ വര്‍ക്കര്‍ അഖില ബിബിന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഫോര്‍ കെ റണ്‍ ഡയമണ്ട് ജൂബിലി ഹാര്ട്ടതോണിന്റെ സ്പോണ്‍സര്‍മാരായ ഫ്യച്ചര്‍ ബ്രൈറ്റ് സാരഥി മാത്യു കോക്കാട്ട്, ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്റര്‍ സാരഥി ഡോ. തോമസ് ജോണ്‍, മാനേജര്‍ സെബി ജേക്കബ്, ബ്രിട്ടീഷ് ബയോളജിക്കല്‍സ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്‍ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി