കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
ജൈവകൃഷി പരിചയപ്പെടുന്നതിനായി കൃഷിയിടം സന്ദര്‍ശിച്ച സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സൈതു ഇസ്മയിലും വനിതാ കര്‍ഷക ഷിന്‍സി ഇക്ബാലും.
ഇരിങ്ങാലക്കുട: ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെന്റ് ജോസഫ്സ് കോളജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിനികള്‍ നഗരസഭയിലെ മികച്ച ജൈവ കര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദര്‍ശിച്ചു. 74 സെന്റ് സ്ഥലത്തും വീടിന്റെ ടെറസിലുമായി അമ്പതിലധികം വിളകളാണ് സൈതു കൃഷിചെയ്യുന്നത്. മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ്, കോവല്‍, പടവലം, വഴുതന, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ വിവിധ വിളകള്‍ ജൈവരീതിയില്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഗ്രാമശ്രീ, ഗ്രാമപ്രിയ, കൈരളി തുടങ്ങിയ വിവിധയിനം നാടന്‍ മുട്ടക്കോഴികളും ഇവിടെയുണ്ട്. സംയോജനകൃഷി രീതിയാണിവിടെ. ജൈവകൃഷിരീതിയും അതില്‍ പ്രധാനമായും ഉപയോഗിക്കുന്ന ചാണക മിശ്രിതം, മണ്ണിര കമ്പോസ്റ്റ്, ഫിറോമോണ്‍ കെണി തുടങ്ങിയവയും വിദ്യാര്‍ഥിനികള്‍ക്ക് പുതിയ അനുഭവമായി. ജൈവകൃഷിയുടെ മേന്മകള്, വിപണിസാധ്യതകള്‍, വെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സൈതു വിദ്യാര്‍ഥിനികളുമായി സംസാരിച്ചു. ഇരിങ്ങാലക്കുട മികച്ച വനിത കര്‍ഷകരില്‍ ഒരാളായ ഷിന്‍സി ഇക്ബാലും വിദ്യാര്‍ഥിനികളുമായി സംവദിക്കാനെത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ നവതി ആഘോഷം ഈ മാസം മുതല്‍
ക്രൈസ്റ്റ് കോളജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം
ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന് 2.0: ഇരിങ്ങാലക്കുട നഗരസഭയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ കൂട്ടയോട്ടവും സംഘടിപ്പിച്ചു