മുതിര്‍ന്ന പൗരന്മാര് വലിയ പാഠപുസ്തകങ്ങള്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് നീഡ്സ് നടത്തിയ സ്നേഹകൂട്ടായ്മ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാലത്തിന്റെ പാഠങ്ങളും ജീവിതത്തിന്റെ അനുഭവങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നമ്മുടെ മുതിര്‍ന്ന പൗരന്മാര് ജീവിതാനുഭവങ്ങളുടെ വലിയ പാഠപുസ്തകങ്ങളാണെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് നീഡ്സ് നടത്തിയ സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ സ്നേഹവും ത്യാഗവും അനുഭവസമ്പത്തും സമൂഹത്തിനും പുതുതലമുറയ്ക്കും എന്നും വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീഡ്സ് വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ശാന്തി സദനം ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നെസി മരിയ, നഗരസഭാ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ്, നീഡ്സ് ഭാരവാഹികളായ എന്‍.എ. ഗുലാം മുഹമ്മദ്, ആശാലത, കെ.പി. ദേവദാസ്, എം.എന്‍. തമ്പാന്, റോക്കി ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി