ഐടിയു ബാങ്കിലെ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
ഐടിയു ബാങ്ക്.

ഇരിങ്ങാലക്കുട: ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിയു ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ബാങ്കിന്റെ പുരോഗതിയും നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും മുന്‍ നിറുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോശം സാമ്പത്തിക സാഹചര്യവും ഭരണവും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനാണ് ഭരണസമിതിയെ 12 മാസത്തേക്ക് അസാധുവാക്കിയതും അഡ്മിനിസ്ട്രേറ്റീവ് ഭരണം എര്‍പ്പെടുത്തിയതും. സി ആര് ഗോപീകൃഷ്ണന് അഡ്മിനിസ്ട്രേറ്ററും കെ മോഹനന്, ടി എം മോഹന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ഭരണസമിതിക്കാണ് നിലവില്‍ ബാങ്കിന്റെ ഭരണ ചുമതല. നിഷ്ക്രിയ ആസ്തികളുടെ വര്‍ധനയെ തുടര്‍ന്ന് 2025 ജൂലൈ 31 നാണ് ബാങ്കില്‍ ആര്‍ബിഐ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം