കയറില്‍ കരുത്തും കൂട്ടായ്മയില്‍ വിജയവും; പഴൂക്കര സെന്റ് ജോസഫ് ഇടവകയ്ക്ക് വടംവലി കിരീടം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച രൂപതാതല വടംവലി മത്സരം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: കായിക ആവേശവും വാശിയേറിയ പോരാട്ടവും നിറഞ്ഞ രൂപതാതല വടംവലി മത്സരത്തില്‍ പഴൂക്കര സെന്റ് ജോസഫ് ഇടവക ചാമ്പ്യന്മാരായി. സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച മത്സരത്തിലാണ് ശക്തരായ എതിരാളികളെ മറികടന്ന് പഴൂക്കര സെന്റ് ജോസഫ് ഇടവക കിരീടം സ്വന്തമാക്കിയത്. അമ്പഴക്കാട് സെന്റ് തോമസ് ഇടവക രണ്ടാം സ്ഥാനവും പുളിങ്കര സെന്റ് മേരീസ് ഇടവക മൂന്നാം സ്ഥാനവും നേടി. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മത്സരം ഉദ്ഘാടനം ചെയ്തു. സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ലിന്റോ കാരേക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.ബി. അജയ്, കത്തീഡ്രല്‍ ട്രസ്റ്റി ഷോബി കെ. പോള്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പോള്‍ പിയൂസ്, സെക്രട്ടറി സാവിയോ ടോജി, സ്റ്റീവ് കാട്ടൂക്കാരന്‍, ഏഞ്ചല്‍ മരിയ ജോര്‍ജ്, സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുടയിലെ കോടതികള്‍ ഇനി പുതിയ കോര്‍ട്ട് കോംപ്ലക്സില്‍
ഇരിക്കണമെങ്കില്‍ 15 രൂപ, നില്ക്കാന് അഞ്ച് രൂപ; സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അലിഖിത നിരക്ക്
റോള്‍ ബോള്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ജോസിലിന്‍ അനുമോദനം
ഐടിയു ബാങ്കിലെ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മൃതി ക്വിസ് പുരസ്കാര വിതരണം നടത്തി