വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ മികച്ച നേട്ടം കൈവരിച്ച എടത്തിരുത്തി സെന്റ് ആന്‍സ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം.

എടത്തിരുത്തി: വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ മികച്ച നേട്ടം കൈവരിച്ച് സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തി. യുപി വിഭാഗം ശാസ്ത്രമേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂള്‍ വര്‍ക്ക് എക്സ്പീരിയന്‍സ് യുപി വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും നേടി. കൂടാതെ എല്‍പി, യുപി വിഭാഗങ്ങളുടെ ഓവറോള്‍ അഗ്രഗേറ്റിലും ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഗണിതശാസ്ത്രമേള യുപി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍പി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി. സാമൂഹികശാസ്ത്രമേള യുപി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സയന്‍സ് യുപി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സ്കൂള്‍ സ്വന്തമാക്കി. വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെ മികച്ച പരിശീലനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം