ഇരിക്കണമെങ്കില്‍ 15 രൂപ, നില്ക്കാന് അഞ്ച് രൂപ; സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അലിഖിത നിരക്ക്

ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസുകള്‍ക്കെതിരെ പരാതി; മിന്നല്‍ പരിശോധന വേണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നിരക്കിന് പകരം സീറ്റിനും നില്പ്പിനും പ്രത്യേകം നിരക്ക് ഈടാക്കുന്നതായി പരാതി. 15 രൂപ നല്കിയാല് ഇരിക്കാം, അഞ്ച് രൂപ നല്കിയാല് നില്ക്കാം എന്ന തരത്തില്‍ ബസ് ജീവനക്കാര്‍ സ്വന്തം നിലയില്‍ നിരക്ക് നിശ്ചയിക്കുന്നതായാണ് ആരോപണം. വിദ്യാര്‍ഥികളോടുള്ള ഇത്തരം പെരുമാറ്റത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് ഗതാഗത മന്ത്രിക്ക് പരാതി നല്കി. സാധാരണ യാത്രക്കാര്‍ക്ക് 25 രൂപ നിരക്കുള്ള യാത്രയ്ക്കാണ് ചില ബസുകളില്‍ വിദ്യാര്‍ഥികളില്‍നിന്ന് കണ്സെഷന് നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതെന്നാണ് പരാതി. ചാലക്കുടിയില്‍ നിന്ന് ബസില്‍ കയറുന്ന വിദ്യാര്‍ഥികളില്‍ നിന്ന് സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ 15 രൂപയും നില്ക്കാന് അഞ്ച് രൂപയും ഇരിങ്ങാലക്കുടയില്‍ നിന്ന് കയറുന്നവര്‍ക്ക് സീറ്റിന് 10 രൂപയും നില്ക്കാന് അഞ്ച് രൂപയും ഈടാക്കുന്നതായും പരാതിയില്‍ പറയുന്നു.
കണ്സെഷന് നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ബസിലെ ഒഴിവുള്ള സീറ്റുകളില്‍ ഇരിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നിരിക്കെ സീറ്റില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്. സീറ്റിനുള്ള അധിക തുക നല്‍കാത്ത വിദ്യാര്‍ഥികളോട് ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷമേ കയറാവൂ എന്ന് ഭീഷണിപ്പെടുത്തുന്നതായും ഇതുമൂലം ഓടുന്ന ബസില്‍ ചാടി കയറേണ്ട അപകടകരമായ സാഹചര്യം ഉണ്ടാകുന്നതായും പരാതിയില്‍ ആരോപിക്കുന്നു. ഇതിനു പുറമെ ചില ബസുകളില്‍ കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള യാത്രാനിരക്കുകളോ വിദ്യാര്‍ഥി കണ്സെഷന് നിരക്ക് സംബന്ധിച്ച ചാര്‍ട്ടോ പ്രദര്‍ശിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല പൂര്‍ണ യാത്രാനിരക്ക് നല്കുന്ന സാധാരണ യാത്രക്കാര്‍ക്ക് പോലും ടിക്കറ്റ് നല്കാന് ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മൊബൈല്‍ വാങ്ങാന്‍ പണമുണ്ടല്ലോ, പിച്ചയെടുത്താല്‍ പോരേ?
അനീതി ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ പരസ്യമായി അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമുണ്ടല്ലോ ഇതിലും ഭേദം പിച്ചയെടുക്കാന്‍ പൊയ്ക്കൂടെ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ശ്രമിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികളില്‍നിന്ന് നിയമവിരുദ്ധമായി അധിക തുക ഈടാക്കുന്നുണ്ടോ കണ്സെഷന് യാത്രാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നിവ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടില്‍ അടിയന്തര മിന്നല്‍ പരിശോധന നടത്തണമെന്നന്നും വിദ്യാര്‍ഥികളെ അപമാനിക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കുന്നതുമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളില്‍ നിന്നും അമിത തുക; അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട കണ്സഷന് അനുവദിക്കാതെ കൂടുതല്‍ തുക നിര്‍ബന്ധമായും വാങ്ങുന്നുവന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ജോയിന്റ് ആര്‍ടിഒക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി തോമസ് ഉണ്ണിയാടന് എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്ന വന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.

ഇരിങ്ങാലക്കുടയിലെ കോടതികള്‍ ഇനി പുതിയ കോര്‍ട്ട് കോംപ്ലക്സില്‍
റോള്‍ ബോള്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ജോസിലിന്‍ അനുമോദനം
കയറില്‍ കരുത്തും കൂട്ടായ്മയില്‍ വിജയവും; പഴൂക്കര സെന്റ് ജോസഫ് ഇടവകയ്ക്ക് വടംവലി കിരീടം
ഐടിയു ബാങ്കിലെ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മൃതി ക്വിസ് പുരസ്കാര വിതരണം നടത്തി