ഇരിങ്ങാലക്കുടയിലെ കോടതികള്‍ ഇനി പുതിയ കോര്‍ട്ട് കോംപ്ലക്സില്‍
ഇരിങ്ങാലക്കുടയിലെ കോടതികളുടെ പ്രവര്‍ത്തനോദ്ഘാടനം അഡീഷണല്‍ ജില്ലാ ജഡ്ജ് റെനോ ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കോടതികളുടെ പ്രവര്‍ത്തനം പുതിയ കോര്‍ട്ട് കോംപ്ലക്സില്‍ ആരംഭിച്ചു. കോടതികളുടെ പ്രവര്‍ത്തനോദ്ഘാടനം അഡീഷണല്‍ ജില്ലാ ജഡ്ജ് റെനോ ഫ്രാന്‍സിസ് നിര്‍വഹിച്ചു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് വി.എസ്. ലിയോ, സെക്രട്ടറി കെ.ജെ. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കുടുംബകോടതി, പ്രിന്‍സിപ്പല്‍ സബ്കോടതി, അഡീഷണല്‍ സബ്കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, അഡീഷണല്‍ മുന്‍സിഫ് കോടതി, പോക്സോ കോടതി എന്നിവയാണ് പുതിയ സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഓഗസ്റ്റ് 18ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഓണ്‍ലൈനായി കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. മിനി സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ 93.25 കോടി ചെലവഴിച്ച് 80 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമായി 1.68 ലക്ഷം ചതുരശ്ര അടിയില്‍ ഏഴുനിലകളിലായിട്ടാണ് കോര്‍ട്ട് കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്. കോടതികളും അനുബന്ധ സൗകര്യങ്ങളും നൂറ് കാറുകള്‍, ടൂവീലര്‍ പാര്‍ക്കിംഗ് സൗകര്യവും കോര്‍ട്ട് കോംപ്ലക്സില്‍ ഒരുക്കിയിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം