തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവം 2026: ലോഗോ പ്രകാശനം
തൃശൂര്‍ സെന്‍ട്രല്‍ സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സിബിഎസ്ഇ കലോത്സവം 2026 ന്റെ ലോഗോ പ്രകാശനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് നിര്വഹിച്ചപ്പോള്.
ഇരിങ്ങാലക്കുട: തൃശൂര്‍ സെന്‍ട്രല്‍ സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സിബിഎസ്ഇ കലോത്സവം 2026 ന്റെ ലോഗോ പ്രകാശനം ചെയ്തു. പുല്ലൂര്‍ സെന്റ് സേവ്യേഴ്സ് സിഎംഐ സ്കൂളില്‍ നടന്ന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്തംഗം ഷാരി വീനസ് ആശംസകള്‍ നേര്‍ന്നു.
15, 16, 17 തീയതികളില്‍ സെന്റ് സേവ്യേഴ്സ് സിഎംഐ സ്കൂളില്‍ വച്ചാണ് തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവം 2026 സംഘടിപ്പിക്കുന്നത്. തൃശൂര്‍ സെന്‍ട്രല്‍ സഹോദയയുടെ പരിധിയിലുള്ള 32 ഓളം സ്കൂളുകളില്‍ നിന്നായി 2000 ലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 100 ലധികം കലാമത്സര ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അക്കാദമിക് അഡ്മിനിസ്ട്രേറ്റര്‍ ഷാലി ജയ്സണ്‍ സ്വാഗതവും ഫിയോണ സെബാസ്റ്റ്യന്‍ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി