സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന്റെയും ഐക്യുഎസിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ ഭാഗമായി ബെംഗളൂരുവിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രഫസറും എസ്ഡിജി ഹബ് ചെയറുമായ പ്രഫ. ലീന ജെയിംസ് എസ്ഡിജി സെല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാധാന്യവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവയുടെ പ്രസക്തിയും പരിചയപ്പെടുത്തുന്നതിനായി ക്രൈസ്റ്റ് കോളജിന്റെയും ഐക്യുഎസിയുടെയും നേതൃത്വത്തില്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സാധ്യതകളും അക്കാദമിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എസ്ഡിജികളെ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയില്‍ ചര്‍ച്ച ചെയ്തു. പരിപാടിയുടെ ഭാഗമായി കോളജിലെ എസ്ഡിജി സെല്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി), ബെംഗളൂരുവിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രഫസറും എസ്ഡിജി ഹബ് ചെയറുമായ പ്രഫ. ലീന ജെയിംസ് എസ്ഡിജി സെല്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്ട്രോളറും എസ്ഡിജി സെല്‍ കോ ഓര്‍ഡിനേറ്ററുമായ ഡോ. ടോം ചെറിയാന് സ്വാഗതവും ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ നന്ദിയും രേഖപ്പെടുത്തി. ഒബിഇ കമ്മിറ്റി അംഗങ്ങളും എസ്ഡിജി സെല്‍ അംഗങ്ങളും ചേര്‍ന്നാണ് പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചത്. വിദ്യാര്‍ഥികളിലും അധ്യാപകരിലും സുസ്ഥിര വികസനം, സാമൂഹിക ഉത്തരവാദിത്വം, സമത്വം, പരിസ്ഥിതി സംരക്ഷണം എന്നിവ സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനും എസ്ഡിജികളെ കോളജിന്റെ വിവിധ അക്കാദമിക, സഹപാഠ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും പരിപാടി സഹായകമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
കെ.വി. ചന്ദ്രന് വാര്യര്‍ അനുസ്മരണം നടത്തി
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സാംസ്കാരിക രംഗത്ത് കേരളത്തിന്റെ സുഗന്ധം: ടി.എന്‍. പ്രതാപന്