സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
പ്രതി ലിജോ ഫെലിക്സ് (38).

ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പിടികൂടി
ഇരിങ്ങാലക്കുട: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകള്‍ നിര്‍ബന്ധിച്ച് അയപ്പിച്ച കേസില്‍ പ്രതിയെ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തെക്കുംഭാഗം ദേശത്ത് ചവറ സൗത്ത് മടച്ചാമ്പള്ളില് വീട്ടില്‍ ലിജോ ഫെലിക്സ് (38) ആണ് അറസ്റ്റിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.ന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതിയെ പിടികൂടിയത്. ജര്‍മ്മനിയില്‍നിന്ന് മടങ്ങിയെത്തിയ ലിജോ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സംഘം വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2026 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പരാതിക്കാരിയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട പ്രതി, യുവതി ലൈംഗിക വീഡിയോകള്‍ കാണുന്നയാളാണെന്നും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി, കൗണ്‍സിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ നിര്‍ബന്ധിച്ച് അയപ്പിച്ചു വാങ്ങിയതെന്നാണ് പരാതി. യുവതിയുടെ അനുമതിയില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറി ഭീഷണിയിലൂടെ വീഡിയോകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബൈജു കെ.സി., സബ് ഇന്‍സ്പെക്ടര്‍ ആല്‍ബി തോമസ് വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു വാസു, മനുദേവ്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനന്ദുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം