കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാടച്ചിറ ജംഗ്ഷനില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍, കാറളം, പടിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന 400 ഏക്കര്‍ വരുന്ന പ്രദേശത്ത് വിവിധയിടങ്ങളില്‍ കൃഷിപ്പണി തുടങ്ങിയിട്ടും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടില്ല. മഴ വന്നാല്‍ ഞാറും മറ്റും വെള്ളത്തിനടിയിലാവും. ഈ ആവശ്യവുമായി കര്‍ഷകര്‍ മുന്‍ എംഎല്‍എ, മുന്‍ മുഖ്യമന്ത്രി, അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, മുഖ്യമന്ത്രി വി.ഡി. സതീശന്, ജില്ലാ പഞ്ചായത്തംഗം തുടങ്ങിയവരെയെല്ലാം നിരവധി തവണ സമീപിച്ചിട്ടും ഫലമുണ്ടായില്ല.
ഇനിയും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് കൃപേഷ് ചെമ്മണ്ട പറഞ്ഞു. പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റും ബ്ലോക്ക് മെമ്പറുമായ അജയന് തറയില്‍, മണ്ഡലം വൈസ് പ്രസിഡന്റ് സുചി നീരോലി, കര്‍ഷക സംഘം പ്രസിഡന്റ് കുട്ടന്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജന് കുഴുപ്പുള്ളി, കാറളം പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് പുല്ലത്തറ, ജില്ലാ കമ്മിറ്റിയംഗം വിന്‍സെന്റ് ചിറ്റിലപ്പിള്ളി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ആശിഷ ടി. രാജ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയന് പണിക്കശേരി, ജയന് കുറ്റിക്കാട്ട്, ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍