വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
എടക്കുളത്ത് നിര്‍മിച്ച വനിതാ വ്യവസായ കേന്ദ്രം. വനിതാ സംരംഭങ്ങള്‍ തുടങ്ങേണ്ട കെട്ടിടത്തിന് മുന്നില്‍ ഹരിതകര്‍മസേന തരംതിരിക്കാനായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം.
24 ലക്ഷം മുടക്കിയ കെട്ടിടം പ്ലാസ്റ്റിക് തരംതിരിക്കല്‍ കേന്ദ്രമായി; വാടക നിശ്ചയത്തിലെ അപാകത തടസമെന്ന് പഞ്ചായത്ത്
എടക്കുളം: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി മികച്ച സംരംഭങ്ങള്‍ക്ക് വേദിയാകേണ്ടിയിരുന്ന വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ആറുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനസജ്ജമായില്ല. 24 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഒരു വനിതാ സംരംഭം പോലും ആരംഭിക്കാനാകാതെ കിടക്കുമ്പോള്‍ ഇപ്പോള്‍ ഇത് ഹരിതകര്‍മസേന പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പെരുവല്ലിപ്പാടത്തിനും ഷണ്മുഖം കനാലിനും സമീപം കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് വനിതാ വ്യവസായ കേന്ദ്രം നിര്‍മിച്ചത്. 2020 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിന് 1200 ചതുരശ്ര അടി വിസ്തീര്‍ണവും ഏഴ് മുറികളുമുണ്ട്.
വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിട്ട് നിര്‍മിച്ച കെട്ടിടം ആറുവര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം കാണാതെ കിടക്കുകയാണ്. സ്ഥാപനങ്ങള്‍ക്ക് ഈടാക്കേണ്ട വാടക നിശ്ചയിച്ചതിലെ അപാകതയാണ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രധാന തടസമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. നിലവില്‍ വീടുകളില്‍നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം തരംതിരിക്കുന്നതിനാണ് കെട്ടിടം ഉപയോഗിക്കുന്നത്. കെട്ടിടത്തിനകത്തും പുറത്തും ചാക്കുകളിലാക്കി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട നിലയിലാണ്. വനിതകള്‍ക്കായി നിര്‍മിച്ച വ്യവസായ കേന്ദ്രം യഥാര്‍ഥ ലക്ഷ്യത്തിനായി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
ആവശ്യമായ സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കി സംരംഭകര്‍ക്ക് കേന്ദ്രം ഉപയോഗിക്കാന്‍ അവസരമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യവസായ കേന്ദ്രത്തിന് എഇ നിശ്ചയിച്ച ഉയര്‍ന്ന വാടകയാണ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തടസമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വാടക പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് എഇക്ക് കത്ത് നല്‍കിയിട്ടുണ്ട്. പുതുക്കിയ വാടക ലഭിച്ചാല്‍ കേന്ദ്രം സംരംഭകര്‍ക്ക് വാടകയ്ക്ക് നല്‍കാനാകും. അങ്കണവാടിക്ക് സമീപമുള്ള വനിതാ വ്യവസായ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്ാനിടയുണ്ടെന്നും മാലിന്യം അടിയന്തരമായി ഇവിടെനിന്ന് മാറ്റണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി