പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
പുല്ലൂര്‍ ചമയം നാടകവേദിയുടെ 29 ാം വാര്‍ഷികാഘോഷവും ചലച്ചിത്രപ്രതിഭ സലിംകുമാറിനുള്ള സമര്‍പ്പണമായി അരങ്ങേറുന്ന നാടകരാവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകവേദിയുടെ 29 ാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പുല്ലൂര്‍ നാടകരാവിന് അരങ്ങുണര്‍ന്നു. വാര്‍ഷികാഘോഷവും ചലച്ചിത്രപ്രതിഭ സലിംകുമാറിനുള്ള സമര്‍പ്പണമായി അരങ്ങേറുന്ന നാടകരാവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സിനിമാ നാടക നടന് ടി.ജി. രവി, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.വി. പ്രദീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. എം.ബി. ശുഭ, മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, ബാലന് അമ്പാടത്ത്, പി.വി. വിശാഖന് നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. ചമയം ചെയര്മാന് എ.എന്‍. രാജന് സ്വാഗതവും സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡ്രീം കേരള അവതരിപ്പിച്ച ഊരുവലം നാടകം അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം