യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
പ്രതി ഷെരീഫ് (43)

11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷെരീഫിനെ പിടികൂടിയത് എടതിരിഞ്ഞിയിലെ ബന്ധുവീട്ടില്‍ നിന്ന്; ആക്രമണം കരിങ്കല്ല് കഷണം ഉപയോഗിച്ച്
ഇരിങ്ങാലക്കുട: കനാല്‍ ബേസ് സ്വദേശിയായ യുവാവിനെ കൈകൊണ്ടും കരിങ്കല്ല് കഷണം കൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍. പുല്ലൂര്‍ മടത്തിക്കര സ്വദേശി കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഷെരീഫ് (43) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് വൈകീട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശിയായ സ്റ്റോജോ (44) വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് ഷെരീഫ് ആക്രമിച്ചത്. പരാതിക്കാരന് തന്റെ മാമന്റെ വീട്ടില്‍ പോയെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. നീ എന്തിനാടാ എന്റെ മാമന്റെ വീട്ടില്‍ പോയത്- എന്ന് ചോദിച്ചുകൊണ്ട് പ്രതി സ്റ്റോജോയെ തടഞ്ഞുനിര്‍ത്തി കൈകൊണ്ടും കരിങ്കല്ല് കഷണം കൊണ്ടും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എടതിരിഞ്ഞിയിലുള്ള ബന്ധുവീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഷെരീഫിനെ പിടികൂടിയത്.
അറസ്റ്റിലായ ഷെരീഫിനെതിരെ ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു കൊലപാതകക്കേസ്, മൂന്ന് വധശ്രമക്കേസുകള്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ആറ് അടിപിടിക്കേസുകള്‍ എന്നിവയുള്‍പ്പെടെ ആകെ 11 ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറും എസ്.എച്ച്.ഒയുമായ പ്രദീപ് കെ.ഒ., എസ്.ഐമാരായ സൗമ്യ ഇ.യു., ജാക്സണ്, ജി.എസ്.സി.പി.ഒമാരായ വിജോഷ്, മനോജ്, സി.പി.ഒമാരായ ഉമേഷ്, മിഥുന്, കൃഷ്ണദാസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം