യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
പ്രതി സാന്‍ജോ സണ്ണി (26), സാന്‍ജോ ജോര്‍ജ് (22), ലിബിന് (20).
ആളൂര്‍: വെള്ളാഞ്ചിറ കാല്‍വരിക്കുന്ന് പള്ളിക്കു സമീപം റോഡരികില്‍ നിന്നിരുന്ന മൂന്ന് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികളെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര്‍ കല്ലേറ്റുംകര സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ സാന്‍ജോ സണ്ണി (26), കല്ലേറ്റുംകര ആശാരിമൂല ലക്ഷംവീട് ഉന്നതി സ്വദേശി മണ്ബ്രമരന് വീട്ടില്‍ ലിബിന് (20), ആളൂര്‍ പറമ്പി റോഡ് സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ സാന്‍ജോ ജോർജ് (22) എന്നിവരാണ് അറസ്റ്റിലായത്. 18ന് പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ എസ്എച്ച്ഒ എസ്. ശ്രീലക്ഷ്മി, എസ്ഐ ശ്രീനിവാസന്, ജിഎഎസ്ഐമാരായ മിനിമോള്‍, നാഗേഷ്, ജിഎസ്സിപിഒ മാരായ ഷാന്മോന്, സമീഷ്, രാഗേഷ്, സിപിഒ അരുണ്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം