സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.കെ. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഇരിങ്ങാലക്കുട ഠാണാവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.കെ. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് ഒ.എസ്. വേലായുധന്, ജില്ലാ കമ്മിറ്റിയംഗം എം.കെ. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. കേരള കര്‍ഷക സംഘം ഏരിയാ ട്രഷറര്‍ ഡോ. കെ.പി. ജോര്‍ജ്ജ് സ്വാഗതവും ജനതാദള്‍ കിസാന്‍ സംഘടനാ നേതാവ് രാജു പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു. നൈറ്റ് മാര്‍ച്ചിന് കേരള കര്‍ഷക സംഘം ഏരിയാ വൈസ് പ്രസിഡന്റ് എം.ബി. രാജു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.എസ്. സജീവന്, കെ.വി. ജിനരാജദാസ്, ഐ.ആര്. നിഷാദ്, ചന്ദ്രിക സുധാകരന്, കെ.ജെ. ജോണ്സണ്, എം. നിഷാദ്, വി.എന്‍. ഉണ്ണികൃഷ്ണന്, ജോണ്സണ് എലുവത്തിങ്കല്‍, അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെ.എസ്. ബൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ജെ. ബേബി, എ.ആര്. രാജീവ്, പ്രിയ സുനില്‍, ഉണ്ണി മാഷ്, മുരളി, അജീഷ്, സുധീര്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
നിര്‍മ്മലം ശുചിത്വ പ്രചാരണ പരിപാടി ആരംഭിച്ചു
എടതിരിഞ്ഞി സെന്ററില്‍ പുതിയ ജലസംഭരണി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍