ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഉദയ പ്രൊവിന്‍സിന്റെ കോര്‍പ്പറേറ്റ് എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴില്‍ നിന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ഒരുമിച്ചുകൂട്ടി സംഘടിപ്പിച്ച അലുമ്നി മീറ്റ് 2026 ല്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഉദയ പ്രൊവിന്‍സിന്റെ കോര്‍പ്പറേറ്റ് എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴില്‍ നിന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ഒരുമിച്ചുകൂട്ടി അലുമ്നി മീറ്റ് 2026 സംഘടിപ്പിച്ചു. മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സൗഹൃദത്തിന്റെയും ഓര്‍മകളുടെയും പങ്കുവയ്ക്കലിന്റെയും വേദിയായി. സംഗമത്തില്‍ ഫാ. ജിനു പള്ളിപ്പാട്ട് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. സിസ്റ്റര്‍ ലിസി പോളിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കര്‍മലീത്താ വിശുദ്ധരെ പരിചയപ്പെടുത്തുന്ന ദൃശ്യാവിഷ്കാരം പരിപാടിയുടെ ശ്രദ്ധേയമായ ഭാഗമായി. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, എജ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി, സ്റ്റാഫ് പ്രതിനിധി എലിസബത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിരമിച്ച അധ്യാപകരും അനധ്യാപക ജീവനക്കാരും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും സൗഹൃദങ്ങളും ഓര്‍മകളും പങ്കുവച്ചത് സംഗമത്തിന് കൂടുതല്‍ ഊഷ്മളത പകര്‍ന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു