യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി നടത്തിയ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുക്തിവാദി എം.സി. ജോസഫിനെ കേരളം ശരിയായ രീതിയില്‍ വായിച്ചിട്ടില്ലെന്നും എംസിയുടേത് ഒരു ചിന്താ പദ്ധതിയാണെന്നും ആ ശൈലി തിരിച്ചുപിടിക്കണമെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന് പറഞ്ഞു. കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി നടത്തിയ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്മശതാബ്ദി വര്‍ഷമായ 2026 ല്‍ത്തന്നെ കേരള സാഹിത്യ അക്കാദമി പ്രധാന ഹാളില്‍ പവനന്റെ ഛായാചിത്രം സ്ഥാപിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് അഡ്വ. കെ.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് ഇ.ഡി. ഡേവീസ് എം.സി. അനുസ്മരണം നടത്തി. ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന വിഷയത്തില്‍ ജസ്റ്റിന് ഇവലൂഷണിസ്റ്റ് പ്രഭാഷണം നടത്തി. മരണാനന്തര ശരീരാവയവദാനം ചെയ്തവര്‍ക്കുള്ള ഡോണര്‍ കാര്‍ഡുകളുടെ വിതരണം യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ശക്തീധരന് നിര്‍വഹിച്ചു. ശാസ്ത്ര പ്രചാരകന് അനില്‍ പരക്കാട് ശാസ്ത്ര മാജിക് അവതരിപ്പിച്ചു. യുക്തിരേഖ മാനേജര്‍ അഡ്വ. കെ.ഡി. ഉഷ, ജില്ലാ പ്രസിഡന്റ് സജ്ജന്‍ കാക്കനാട്, സെക്രട്ടറി എ.ആര്. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി