സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയുടെ ഉദ്ഘാടനം സ്വാശ്രയ കോളജ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് നിര്വഹിച്ചപ്പോള്.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൃഷ്ടി ഇന്നൊവേറ്റീവ് എജ്യുക്കേഷണല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കമായി. 31 വരെ നടക്കുന്ന ശില്പശാലയിലൂടെ വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം ലഭിക്കും. സ്വാശ്രയ കോളജ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് ശില്പശാല ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ചു.
ശില്പശാലയില് സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയില്‍ റോബോട്ടിക്സിനും സ്വയം പ്രവര്‍ത്തന സംവിധാനങ്ങള്‍ക്കുമുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങള്‍, സാങ്കേതിക പരിജ്ഞാനം, പ്രായോഗിക നൈപുണ്യങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പിച്ചു. സൃഷ്ടി ഇന്നൊവേറ്റീവ് എജ്യുക്കേഷണല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ശില്പശാലയ്ക്ക് ഏരിയ മാനേജര്‍ അഖില്‍ പി. കുമാര്‍, റോബോട്ടിക്സ് ടീം ലീഡ് വിനായക്, റോബോട്ടിക്സ് പരിശീലകരായ ടി.വി. മുഹമ്മദ് നിഹാല്‍, ആകാശ് അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. റോബോട്ടിക്സ് രംഗത്തെ സാങ്കേതിക അറിവും പ്രായോഗിക പരിചയവും വിദ്യാര്‍ഥികള്‍ക്ക് പകര്ന്നുനല്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു