വിദ്യാഭ്യാസ-കലാകായിക ഇനങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്കി
വിദ്യാഭ്യാസ-കലാകായിക ഇനങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡ് നല്കി
ഇരിങ്ങാലക്കുട: സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡുകളിലെ ജീവനക്കാരുടെയും മക്കളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ-കലാകായിക ഇനങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയനില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയനില്‍ മുകുന്ദപുരത്തിന്റെ സാന്നിധ്യമായ ലളിത ചന്ദ്രശേഖരനെ ആദരിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ. ഡേവിസ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് കമ്മിറ്റി അംഗങ്ങളായ എം.വി. ഗംഗാധരന്, പി.സി. ശശി, ലളിത ചന്ദ്രശേഖരന്, എ.എസ്. ജിനി, കെ.ആര്. രവി, വി.ഒ. ഷാജു എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി