ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എന്‍ഡിഎ ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്കി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എന്‍ഡിഎ ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്കി
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എന്‍ഡിഎ ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്കി. 19 അംഗങ്ങളെയും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ഷാള്‍ അണിയിച്ച് മധുരം നല്കി വിജയാഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ നേതാക്കളേയും പ്രവര്‍ത്തകരേയും അനുമോദിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണു, ഷൈജു കുറ്റിക്കാട്ട്, ജില്ലാ സെക്രട്ടറി കവിത ബിജു, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം എന്നിവര്‍ പങ്കെടുത്തു.