നിരവധി ക്രിമിനല്‍ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ പ്രതി അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതിയായ താണിശേരി കല്ലന്തറയില് കണ്ണമ്പുള്ളി വീട്ടില്‍ ഓലപീപ്പി എന്ന പേരുള്ള സജീവ (40) നെയാണ് അറസ്റ്റു ചെയ്തത്. കാട്ടൂര്‍ എസ്ഐ വി.വി. വിമലും സംഘവുമാണു അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരായ താജുദ്ദീന്, തുളസി കൃഷ്ണദാസ്, നിഖില്‍ ജോണ്‍, എബിന് വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍