എസ്എന്‍ സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് കൊറോണ പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് നമ്പര്‍ 484 ന്റെ ആഭിമുഖ്യത്തില്‍ കൊറോണ പ്രതിരോധ കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ ഓട്ടോതൊഴിലാളികള്ക്കു എന്‍എസ്എസ് വോളന്റിയര്‍മാര്‍ കൊറോണ പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.ജി. സുനിത, അധ്യാപകരായ അനിത പി. ആന്റണി, ബിനി നകുലന്, സി.ആര്. ലത, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.എസ്. സരിത, ടി.പി. ബിപിന്കുമാര് എന്നിവര്‍ സന്നിഹിതരായി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു