പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ മൂര്‍ക്കനാട് സ്വദേശി കീഴ്ത്താണി വീട്ടില്‍ ലുട്ടു എന്ന് വിളിക്കുന്ന അക്ഷയ് (25) അറസ്റ്റില്‍. സ്ക്കൂളില്‍ വച്ച് നടന്ന കൗണ്‍സിലിംഗില്‍ വച്ച് വിദ്യാര്‍ത്ഥിനി പീഡനം നടന്ന വിവരം കൗണ്‍സിലിംഗ് ടീച്ചറോട് പറയുകയായിരുന്നു. ടീച്ചര്‍ ഈ വിവരം ഇരിങ്ങാലക്കുട പോലീസില്‍ അറിയിക്കുകയും ഇരിങ്ങാലക്കുട എസ്ഐ അനീഷ് കരീം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പി.ആര്. വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി രാജേഷ് പി.ആറിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമും എസ്സ്.ഐ. അനൂപ് പി.ജിയും അടങ്ങുന്ന സംഘം പ്രതിയെ കുതിരാന്‍ ഇരുമ്പു പാലം ഭാഗത്ത് ഒളിത്താവളത്തില്‍ നിന്ന് സാഹസികമായി പിടിക്കൂടുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയാല്‍ എളുപ്പത്തില്‍ തമിഴ്നാട്ടിലേക്ക് കടക്കുന്നതിനായാണ് കുതിരാന്‍ ഭാഗം ഒളിത്താവളമായി സ്വീകരിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ വിവ പ്രദീപ് , സിവില്‍ പോലീസ് ഓഫീസര്‍മാരായ വൈശാഖ് മംഗലന്‍, ഫൈസല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍