കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം
വിരുന്നു സത്കാരം വേണ്ടെന്നു വച്ചു, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം നല്കി
ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്കു സഹായമായി നല്കി. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവിസ്-ജോയ്സി ദമ്പതികളുടെ മകള്‍ ഡെല്‍നയുടെ മനസമ്മത ചടങ്ങാണ് ഇന്ന്. മനസമ്മത ചടങ്ങിലേക്കു കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചുരുക്കം ചിലര്‍ക്കു മാത്രമേ ക്ഷണമുള്ളൂ. ഈ സാഹചര്യത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഡേവിസ് ചക്കാലക്കലുമായി ഇടവകയിലെ കനിവ് എന്ന പദ്ധതിയുടെ ആശയത്തെ കുറിച്ച് പങ്കുവച്ചു. കത്തീഡ്രല്‍ ഇടവകയിലെ നിര്‍ധനരായ നിത്യരോഗികളെ ഏറ്റെടുത്ത് അവര്‍ക്കു വേണ്ട ചികില്‍സാ സഹായങ്ങള്‍ നല്കുന്ന പദ്ധതിയാണ് കനിവ് പദ്ധതി. വികാരിയച്ചന് പങ്കുവച്ച ആശയത്തോട് ഈ കുടുംബവും പങ്കുചേരുവാന്‍ സന്നദ്ധരാവുകയായിരുന്നു. മനസമ്മത ചെലവിനായി നീക്കി വച്ച തുകയില്‍ നിന്നും ഒരു ലക്ഷം രൂപ കനിവ് പദ്ധതി പ്രകാരം നിത്യരോഗികളുടെ ചികില്‍സക്ക് നല്‍കുകയായിരുന്നു. ഇന്നലെ കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടനു ഈ തുക കൈമാറി. കത്തീഡ്രല്‍ ഇടവകയിലെ എകെസിസിയുടെ പ്രസിഡന്റാണ് ഡേവിസ് ചക്കാലക്കല്‍. കത്തീഡ്രല്‍ ട്രസ്റ്റി, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്, പ്രതിനിധിയോഗം സെക്രട്ടറി, പ്രഫഷണല്‍ സിഎല്‍സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരത്താക്കര സെന്റ് ജോസ് എഎല്‍പി സ്കൂളിലെ പ്രധാനധ്യാപികയാണു ജോയ്സി. ഇന്‍ഡ്യുസ് ബാങ്കിലെ അസിസ്റ്റന്റ് മാനേജറാണ് ഡെല്‍ന. കാലടി മാഞ്ഞാലി കുടുംബാംഗമായ ജോ ആണ് വരന്. കത്തീഡ്രല്‍ ഇടവകയിലെ കനിവ് പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം നിരവധി പേര്‍ക്ക് ആശ്വാസകരമാകുന്നുണ്ടെന്നു വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ പറഞ്ഞു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു