നാഷണല്‍ എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിസന്ധികള്‍ക്കിയില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍എസ്എസ് വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഐഎംഎയുമായി സഹകരിച്ചാണു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലമായതിനാല്‍ രക്തം ദാനം ചെയ്യുന്നവര്‍ കുറവാണെന്നും ബ്ലഡ് ബാങ്കില്‍ രക്തത്തിനു ക്ഷാമമുണ്ടെന്നും അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു എന്‍എസ്എസ് വിദ്യാര്‍ഥികള്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 20 ഓളം പേര് രക്തം ദാനം ചെയ്തു. തൃശൂര്‍ ഐഎംഎയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എന്‍. ബാലഗോപാലന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ്. ശ്രീജിത്ത്, വിദ്യാര്‍ഥികളായ ആദര്‍ശ് രവീന്ദ്രന്, അമല്‍ ജയറാം, ശിവാനി ബാബുരാജ്, ടി. നന്ദന എന്നിവര്‍ നേതൃത്വം നല്കി. രക്തദാന ക്യാമ്പ് നടത്തിയ എന്‍എസ്എസ് യൂണിറ്റിനെ ഐഎംഎക്കുവേണ്ടി ഡോ. എസ്.എന്‍. ബാലഗോപാലന് പ്രശംസാപത്രം നല്കി അഭിനന്ദിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു