തിരുത്തിചിറ ഈസ്റ്റ് ബണ്ട് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ആളൂര്‍: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ് ബണ്ട് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ മുഖ്യാഥിതിയായിരുന്നു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന റോഡിനു ആസ്തി വികസന ഫണ്ടില്‍ നിന്നും 18.75 ലക്ഷം രൂപയാണു നിര്‍മാണ പ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്. പ്രസ്തുത റോഡ് 351 മീറ്റര്‍ നീളത്തില്‍ മൂന്നു മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്തി വശങ്ങളില് സംരക്ഷണ ഭിത്തിയും കെട്ടിയാണു നിര്‍മാണം നടത്തുന്നത്.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു