ആദ്യ ഓണറേറിയം വാര്‍ഡിലെ നാല് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്കി കൊണ്ട് നഗരസഭ കൗണ്‍സിലര്‍ മാതൃകയായി
ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ 13-ാം വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി ബിജു പോള്‍ അക്കരക്കാരന്‍ തന്റെ ആദ്യ മാസത്തെ ഓണറേറിയം വാര്‍ഡിലെ ക്യാന്‍സര്‍, വൃക്ക രോഗങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്ന നാലു നിര്‍ധന കുടുംബങ്ങള്‍ക്കു നല്കികൊണ്ടു മാതൃകയായി. വാര്‍ഡ് കൗണ്സിലറാകുന്നതിനു മുമ്പും വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബിജു പോള്‍ പങ്കാളിയായിട്ടുണ്ട്. തന്റെ വാര്‍ഡില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കു ഏതു ആവശ്യങ്ങള്‍ക്കും തന്നാലാവുന്ന സഹായം ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടാകുമെന്നു ബിജു പോള്‍ അക്കരക്കാരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അജോ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ടൗണ്‍ മണ്ഡലം പ്രസിഡന്റ് വിജീഷ് എളേയടത്ത്, യൂത്ത് കോണ്‍ഗ്രസ് ആസാദ് റോഡ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് വിനു ആന്റണി എന്നിവര്‍ക്കൊപ്പമാണു വാര്‍ഡ് കൗണ്‍സിലര്‍ നിര്‍ധന കുടുംബങ്ങള്‍ക്കു ചെക്ക് കൈമാറിയത്.