ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വന്‍ ഭൂരിപക്ഷം ഉറപ്പാണെന്നു അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വന്‍ ഭൂരിപക്ഷം ഉറപ്പാണെന്നു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കു ലഭിക്കുന്ന ഉജ്വല സ്വീകരണങ്ങള്‍ യുഡിഎഫ് മുന്നേറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി.ടി. ജോര്‍ജിനു സ്വീകരണം നല്കി. ഭാരവാഹികളായ സിജോയ് തോമസ്, ജോസ് ചെമ്പകശേരി, കെ. സതീഷ്, ഷൈനി ജോജോ, മിനി മോഹന്‍ദാസ്, ശിവരാമന് കൊല്ലംപറമ്പില്‍, ശങ്കര്‍ജി, ദീപു അയ്യഞ്ചിറ, പോള്‍സണ്‍, മണ്ഡലം പ്രസിഡന്റുമാരായ ജോര്‍ജ് പട്ടത്തുപറമ്പില്‍, ഫിലിപ്പ്, എന്‍.ഡി. പോള്‍, ഡെന്നിസ് കണ്ണംകുന്നി, ആന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു