ജോയിന്റ് കൗണ്‍സില്‍ നടത്തിയ അധ്യാപകരുടേയും ജീവനക്കാരുടേയും കാല്‍നട ജാഥകള്‍ സമാപിച്ചു
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷബദല്‍ നയങ്ങള്‍ക്കു കരുത്തു പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പിഎഫ് ആര്‍ഡിഎ നിയമം പിന്‍വലിക്കുക പഴയ പെന്ഷന് പദ്ധതി പുനസ്ഥാപിക്കുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു നടത്തിയ പ്രാദേശിക കാല്‍നട പ്രചരണ ജാഥകളുടെ പര്യടനം സമാപിച്ചു. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് പരിസരത്ത് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി ജാഥാ ക്യാപ്റ്റനായും വത്സല കുമാരി ടീച്ചര്‍ വൈസ് ക്യാപ്റ്റനായും പര്യടനം നടത്തിയ കാല്‍നട ജാഥയുടെ സമാപന യോഗം എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റി അംഗം കെ.ആര്. രേഖ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.ബി. രാജു മാസ്റ്റര്‍, സി.വി. സ്വപ്ന ടീച്ചര്‍, കെ.ജെ. ക്ലീറ്റസ് എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. നൗഷാദ്, എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റി അംഗം കെ.എന്‍. സുരേഷ്കുമാര്‍, ഡോ. അരവിന്ദ എന്നിവര്‍ നേതൃത്വം നല്കി. ജാഥ സമാപന സമ്മേളനം എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അജിത്ത്കുമാര്‍, എന്‍.വി. വിപിന്‍നാഥ്, കെ.പി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയുടെ സമാപന യോഗം സപ്ലൈകോ എഐടിയുസി ജില്ലാ സെക്രട്ടറി എ.ആര്. റസില്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം പി.ബി. ഹരിലാല്‍, എം.കെ. ഫ്രഷീന്, ബി. സജീവ് എന്നിവര്‍ നയിച്ച ജാഥ പര്യടനത്തിന്റെ സമാപന യോഗം സിഐടിയു മാള ഏരിയ സെക്രട്ടറി സി.എസ്. രഘു ഉദ്ഘാടനം ചെയ്തു.