പികെഎസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
ഇരിങ്ങാലക്കുട: പികെഎസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിലേക്കു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. എസ്സി/എസ്ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച വരുമാനപരിധി പിന്‍വലിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തില്‍ പട്ടികജാതി വിഭാഗത്തിനു അര്‍ഹമായ പ്രാതിനിധ്യം നല്‍കുക എന്ന മുദ്രവാക്യം ഉയര്ത്തിപിടിച്ചുകൊണ്ടാണു മാര്‍ച്ചും ധര്‍ണയും നടത്തിയത്. പ്രഫ. കെ.യു. അരുണന് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. പികെഎസ് ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, ജില്ലാ കമ്മിറ്റിയംഗം മിനി സത്യന്, എം.പി. സുരേഷ്, മീനാക്ഷി ജോഷി, എ.വി. സുരേഷ്, പി.കെ. മനുമോഹന്‍, പി.കെ. സുരേഷ്, വി.സി. മണി, രത്നാകരന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു