സെന്റ് മേരീസ് ഹൈസ്കൂള്‍ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പും സംയുക്തമായി നടന്നു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂള്‍ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പും രക്ഷാകര്‍ത്തൃ മാതൃസംഗമവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ടു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിന്‍സി, ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ജോജോ തൊടുപറമ്പില്‍ വിരമിക്കുന്ന പി.എ. റീത്തയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഡിഇഒ പി.വി. മനോജ് കുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, അസിസ്റ്റന്റ് സ്കൂള്‍ മാനേജര്‍ ഫാ. ടോണി പാറേക്കാടന്‍, പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി, സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റ്റി വര്‍ഗീസ് തൊമ്മാന, സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.ഡി. റെക്റ്റി, സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ പി.പി. അനിറ്റ്, സ്റ്റാഫ് പ്രതിനിധി പി.ഒ. മരിയ, ഓഫീസ് സ്റ്റാഫ് റീത്ത, ഫസ്റ്റ് അസിസ്റ്റന്റ് പി. വത്സ തോമസ് എന്നിവര്‍ പ്രസംഗിച്ചു.