പ്രതീക്ഷാഭവനില്‍ മലിനജല ശുദ്ധീകരണ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കേരളാ സോള്‍വെന്റ് എക്സ്ട്രാഷന്‍ ഈ പദ്ധതിയ്ക്കു 10 ലക്ഷം രൂപ സംഭാവന ചെയ്തു
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാഭവനില്‍ മലിനജല ശുദ്ധീകരണ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി. ഇരിങ്ങാലക്കുടയിലെ കേരളാ സോള്‍വെന്റ് എക്സ്ട്രാഷന്‍ ഈ പദ്ധതിയ്ക്കു 10 ലക്ഷം രൂപ സംഭാവന ചെയ്തു. പദ്ധതിയുടെ ആശീര്‍വാദം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കേരളാ സോള്‍വെന്റ് എക്സ്ട്രാഷന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി. ജോര്‍ജ് ഉദ്ഘാടനകര്‍മം നടത്തി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ സന്നിഹിതരായി. പ്രതീക്ഷാഭവന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പോള്‍സി, പ്രതീക്ഷാഭവന്‍ മാനേജര്‍ സിസ്റ്റര്‍ വില്യം എന്നിവര്‍ പ്രസംഗിച്ചു.