നടവരമ്പ് സ്കൂളിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി നിര്‍ധനയായ യുവതിക്കു തയ്യല്‍ മെഷീന് നല്കി
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി നിര്‍ധനയായ യുവതിക്കു തയ്യല്‍ മെഷീന് നല്കി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. വോളന്റീയര്‍മാര്‍ നിര്‍ധനയായ കുട്ടിയ്ക്കു വീട് നിര്‍മിച്ചു നല്കുന്നതിനു സമാഹരിച്ച തുക വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാത്യു പാറേക്കാടന്‍ ജില്ലാ പിഎസിക്കു കൈമാറി. കോവിഡ് കിറ്റ് വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സുനിത നിര്‍വഹിച്ചു. കുട്ടികളുടെ കൈയെഴുത്തു മാസികയായ കോവിഡ് കാല അനുഭവങ്ങള്‍ പിടിഎ പ്രസിഡന്റ് അനിലന്‍ മഠത്തിപറമ്പില്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സന്ധ്യ, പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി