ചെട്ടിപ്പറമ്പ് ഗവ. ഗേള്‍സ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ചെട്ടിപ്പറമ്പ് ഗവ. ഗേള്‍സ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ഐഎഎസ്, സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വാര്‍ഷിക പദ്ധതിയില്‍ നിന്നും 2.70 കോടി രൂപയാണു നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചത്. പ്രസ്തുത കെട്ടിടം 1304.82 ചതുരശ്ര മീറ്ററില്‍ മൂന്നു നിലകളിലായി ആറു ക്ലാസ് മുറികള്‍, ഡൈനിംഗ് റൂം, കോണി മുറി, ഹെഡ്മിസ്ട്രസ് റൂം, ഐഇഡിസി റിസോഴ്സ് റൂം, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ റൂം, സ്റ്റാഫ് റൂം, വായനശാല റൂം, കംപ്യൂട്ടര്‍ ലാബ്, കല സാംസ്കാരിക റൂം, ഇന്‍ഡോര്‍ ഗെയിംസ് റൂം, മാത്സ് ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, സ്റ്റേജ്, വരാന്ത എന്നിവയാണു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സ്കൂള്‍ പൈതൃക മതിലിന്റെ നിര്‍മാണ ഉദ്ഘാടനവും പ്രത്യേക വികസന ഫണ്ടില്‍ നിന്നു അനുവദിച്ച 6.8 ലക്ഷം രൂപ ഉപയോഗിച്ചു പൂര്‍ത്തിയാക്കിയ കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനവും പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, ഡിഇഒ പി.വി. മനോജ്കുമാര്‍, എഇഒ അബ്ദുള്‍ റസാഖ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ഇ.കെ. അംബിക, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, പിടിഎ പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, ബിപിസി സി.കെ. രാധാകൃഷ്ണന്, എംപിടിഎ പ്രസിഡന്റ് സുജിത രാജേഷ്, ജനറല്‍ സ്റ്റാഫ് സെക്രട്ടറി സി.എസ്. അബ്ദുള്‍ ഹക്ക്, ഒടിഎ പ്രതിനിധി പി.എ ഫൗസിയ, ഒഎസ്എ പ്രതിനിധി ഇ.എച്ച്. ദേവി, സ്റ്റാഫ് സെക്രട്ടറി ഇ.ടി. ബീന, ഗേള്‍സ് എല്‍പി ഹെഡ്മിസ്ട്രസ് കെ. ലാജി വര്‍ക്കി, എസ്എംസി ചെയര്മാന് സുനിത രമേശന് എന്നിവര്‍ പ്രസംഗിച്ചു.