കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിനംപ്രതി വര്‍ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, ജസ്റ്റിന് ജോണ്‍, സിജു യോഹന്നാന്, ബിജു പോള്‍ അക്കരക്കാരന്‍, കെ.എം. സന്തോഷ്, ഒ.എസ്. അവിനാശ്, വിജയന് ഇളയടത്ത്, വി.സി. വര്‍ഗീസ്, പി. ഭരതന്, കുര്യന് ജോസഫ്, സത്യന് തേനാഴികുളം, മിനി ജോസ് കാളിയങ്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ