എംഡിഎംഎ,ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ
ഇരിങ്ങാലക്കുട: എംഡിഎംഎ,ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ.പൊറത്തിശ്ശേരി സ്വദേശി മഞ്ഞനം കാട്ടിൽ വിഷ്ണു (23), വെള്ളാങ്ങല്ലൂർ വെളയനാട് സ്വദേശി കുമ്പളത്ത് പറമ്പിൽ മിഥുൻ (32), മാപ്രാണം സ്വദേശി കളപ്പുരക്കൽ വീട്ടിൽ ശ്രീക്കുട്ടൻ (30), ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശി കിടങ്ങൻ വീട്ടിൽ ജിബിൻ (34), മാപ്രാണം പൊറത്തിശ്ശേരി സ്വദേശി പുളിയത്ത് വീട്ടിൽ സാരംഗ് (21), എന്നിവരെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി ഐ.പി.എസ്സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്സ്.പി ജോർജ് പയസ്ന്റെയും ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്.പി ടി.ആർ.രാജേഷിന്റെ യും നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. ഉപയോഗിക്കുന്നവരെ ഭ്രാന്തൻ മാരാക്കുന്ന സോംബി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ യുടെ ജില്ലയിലെ വിതരണക്കാരായ ഇവരെ ഠാണാവിൽ വച്ച് പിടിക്കുമ്പോൾ ഇവർ സഞ്ചരിച്ച കാറിൽ നിന്നും, ഹാഷിഷ് ഓയിലും, എം എന്നും എന്നറിയപ്പെടുന്ന എംഡിഎംഎ യും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവും കണ്ടെത്തുകയായിരുന്നു. എസ് ഐ അനീഷ് കുമാർ, എ.എസ്.ഐ. മാരായ ജയകൃഷ്ണൻ, ജോബ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സൂരജ് പി ദേവ്, ലിജു ഇയ്യാനി, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, മാനുവൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു