സംയോജിത കൃഷി വിഷരഹിത പച്ചക്കറി വിപണന മേള സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഎം ഇരിങ്ങാലക്കുട വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി വിഷരഹിത പച്ചക്കറി വിപണന മേള സംഘടിപ്പിച്ചു. വിപണന മേളയുടെ ഉദ്ഘാടനം മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയില്‍ നിന്നും ഉത്പാദിപിച്ച വിഭവങ്ങളാണു മേളയില്‍ വിപണനം നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയന് അരിമ്പ്ര അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ശശി വെട്ടത്ത്, എം.ടി. വര്‍ഗീസ്, എം. അനില്‍കുമാര്‍, എം.എന്‍. നീരജ് എന്നിവര്‍ പ്രസംഗിച്ചു.